
മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ 2.50 കോടി രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. യൂണിയന്റെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകുന്ന ബഡ്ജറ്റാണ് യൂണിയൻ സെക്രട്ടറി വി.ആർ.സാനീഷ്കുമാർ അവതരിപ്പിച്ചത്. യൂണിയൻ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം, മന്നത്ത് ആചാര്യന്റെ വെങ്കലപ്രതിമ സ്ഥാപിക്കൽ, പുതിയകാവ് ക്ഷേത്രത്തിന്റെ വികസന പ്രവർത്തനം, സമുദായ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികളും ബഡ്ജറ്റിൽ ഇടംനേടിയിട്ടുണ്ട്. യൂണിയൻ വൈസ് പ്രസിഡന്റായി സുനിൽ ചന്ദ്രൻ വള്ളികുന്നം തിരഞ്ഞെടുക്കപ്പെട്ടു. ചേലക്കാട് രാധാകൃഷ്ണൻ, അഡ്വ.എസ്.എസ്.പിള്ള, രാജേഷ് തഴക്കര, ഗോപിനാഥപിള്ള, രാമചന്ദ്രൻപിള്ള, അജയകുറുപ്പ്, ശശിധരൻപിള്ള, ഗോപാലകൃഷ്ണൻ നായർ, പി.കെ.കൃഷ്ണകുമാർ, അജിത്, മണാത്തുവിള രാമചന്ദ്രൻപിള്ള, സുനിൽ, മധുസൂദനൻ പിള്ള, ജനാർദ്ദനൻ നായർ, സഹദേവകുറുപ്പ്, സഞ്ജീവ് ഗോപാലകൃഷ്ണൻ, ശ്യാംകൃഷ്ണൻ എന്നിവർ സംസാരിച്ചു.