
മാന്നാർ: വെട്ടിയിടുന്നതിനിടെ തെങ്ങ് കടപുഴകിയുണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മാന്നാർ ഇരമത്തൂർ സൂര്യ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മാൾട്ട സ്വദേശി അസ്തിക് ബർമൻ (കാർത്തിക്-34) ആണ് മരിച്ചത്. ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെ ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. തെങ്ങിന്റെ മുകളിൽ കയറി കഷണങ്ങളായി മുറിച്ചു മാറ്റുന്നതിനിടെ ചുവട് ഭാഗം ദ്രവിച്ചു നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. താഴെ വീണ് തലക്ക് ഗുരുതരമായ പരിക്കേറ്റ അസ്തിക് ബർമനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാന്നാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.