
ന്യൂഡൽഹി: പുതിയ ഡൽഹി ചീഫ് സെക്രട്ടറിയായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ധർമേന്ദ്രയെ നിയമിച്ചു. ചീഫ് സെക്രട്ടറിയായിരുന്ന നരേഷ് കുമാർ ഐ.എ.എസിന്റെ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നരേഷ് കുമാറിന് നേരത്തെ രണ്ടുതവണ കാലാവധി നീട്ടി നൽകിയിരുന്നു. 1989 ബാച്ച് എ.ജി.എം.യു.ടി കേഡർ (അരുണാചൽ, ഗോവ, മിസോറം, യൂണിയൻ ടെറിട്ടറി) ഉദ്യോഗസ്ഥനാണ്. അരുണാചൽ പ്രദേശ് ചീഫ് സെക്രട്ടറി ആയിരിക്കെയാണ് ഡൽഹിയിലെ പുതിയ നിയോഗം.