
ന്യൂഡൽഹി: എയർ മാർഷൽ തേജീന്ദർ സിംഗ് വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റു. സേനയിലെ 'എ കാറ്റഗറി' ഫ്ലൈയിംഗ് ഇൻസ്ട്രക്‌ടറാണ്. നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പരിശീലനത്തിനു ശേഷം 1987ലാണ് തേജീന്ദർ സിംഗ് വ്യോമസേനയുടെ ഭാഗമാകുന്നത്. ജമ്മു കാശ്‌മീരിലെ എയർ ഓഫീസർ കമാൻഡിംഗ് തുടങ്ങി സേനയിലെ നിരവധി നിർണായക പദവികൾ വഹിച്ചിട്ടുണ്ട്. വായുസേനാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.