d

ന്യൂഡൽഹി : മദ്ധ്യവേനൽ അവധിക്കാലത്ത് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയതിൽ കുറ്രബോധമെന്ന് സുപ്രീംകോടതി ജഡ്‌ജി ബി.വി. നാഗരത്ന. ജഡ്‌ജിമാർ സിറ്റിംഗിനായി കോടതികളിൽ എത്താത്ത അവധിക്കാലത്തെ ശമ്പളം വാങ്ങുമ്പോൾ പലപ്പോഴും കുറ്റബോധം തോന്നിയിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ജുഡിഷ്യൽ സർവീസിൽ നിന്ന് സർക്കാർ പുറത്താക്കിയ സിവിൽ ജഡ്‌ജിമാരെ സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തിരുന്നു. പുറത്തുനിന്ന സമയത്തെ വേതനം ലഭിക്കണമെന്ന സിവിൽ ജഡ്‌ജിമാരുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. ജഡ്‌ജിമാരായി ജോലി ചെയ്യാത്ത കാലത്തെ ശമ്പളം നൽകാനാകില്ല. മന:സാക്ഷി അത് അനുവദിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.