
ന്യൂഡൽഹി: തിരുവോണ നാളിൽ ഡൽഹി എയിംസിൽ നടത്താൻ നിശ്ചയിച്ച നഴ്‌സിംഗ് ഓഫീസർ പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. വേണുഗോപാൽ കേന്ദ്രമന്ത്രിക്കും എയിംസ് ഡയറക്ടർക്കും കത്ത് നൽകി.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാരോടുള്ള അനീതിയാണെന്നും നിരവധി മലയാളികൾക്ക് അവസരം നഷ്ടപ്പെടുമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.