t

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ സംയുക്ത പാർലമെന്ററി സമിതിയെ നേരിട്ട് ധരിപ്പിച്ച് കേരളത്തിൽ നിന്നുള്ള മുസ്ലിം സംഘടനകൾ. കൊടിക്കുന്നിൽ സുരേഷ് എം.പിക്കൊപ്പമാണ് സംഘം ജെ.പി.സി ചെയർമാൻ ജഗതാംബിക പാലിനെ സന്ദർശിച്ചത്. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (പ്രസിഡന്റ്, കേരള ജമാഅത്ത് ഫെഡറേഷൻ), തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി (ജനറൽ സെക്രട്ടറി, ദക്ഷിണ കേരള ജമയ്യത്തുൽ ഉലമ)
അബ്ദുൽ ഷുക്കൂർ മൗലവി (അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം), ചുനക്കര ഹനീഫ (ജനറൽ സെക്രട്ടറി, റാവുത്തർ ഫെഡറേഷൻ), സയ്യിദ് മുത്തുക്കോയ തങ്ങൾ (പ്രസിഡന്റ്, ലജ്നതുൽ മുഅല്ലമീൻ), അഡ്വ. പി. ടി. ഹകീം (കേരള നജ്വത്തുൽ മുജാഹിദീൻ) അൻവർ ഇസ്‌ലാം (ജമാഅത്ത് ഇസ്‌ലാമി), സിദ്ദീക്ക് ഖാസിമി (ജമാഇയ്യത്തുൽ ഉലമാ ഹിന്ദ്), ഇലവുപാലം ഷംസുദ്ദീൻ മന്നാനി (പ്രസിഡന്റ്, കെഎംവൈഎഫ്), എം. അബ്ദുൾ സത്താർ (എസ്‌.വൈ.എസ്),ഹംസ സഖാഫി (കേരള മുസ്ലിം ജമാഅത്ത്), അഡ്വ. തേവലക്കര ബാദുഷ (കേരള ലോയേഴ്സ് ഫോറം) എന്നിവരാണ് അഭിപ്രായങ്ങൾ അറിയിച്ചത്.