
ന്യൂഡൽഹി: ഗോരക്ഷക സംഘം പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു കൊന്ന ഹരിയാന ഫരീദാബാദിലെ 19കാരൻ ആര്യൻ മിശ്രയുടെ വസതി സന്ദർശിച്ച് സി.പി.എം സംഘം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം മിശ്രയുടെ മാതാവ് അടക്കം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ഹരിയാന സർക്കാരിന്റെ അനുമതിയോടെ ഗോരക്ഷകർക്ക് പൊലീസ് ഒത്താശ നൽകുന്നതിന്റെ അനന്തരഫലമാണ് യുവാവിന്റെ കൊലയെന്ന് വൃന്ദാകാരാട്ട് പറഞ്ഞു. അതുകൊണ്ടാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനോ ബി.ജെ.പി നേതാവോ കുടുംബത്തെ സന്ദർശിക്കാൻ കൂട്ടാക്കാത്തത്. നിരപരാധിയായ ഹിന്ദു ചെറുപ്പക്കാരൻ ക്രിമിനൽ ഗോരക്ഷകരാൽ കൊല്ലപ്പെടുമ്പോൾ ബി.ജെ.പി-ആർ.എസ്.എസ് സംവിധാനങ്ങൾക്ക് ഒരു സഹതാപവുമില്ലെന്നും വൃന്ദ ആരോപിച്ചു.