t

ന്യൂഡൽഹി:താമര ചിഹ്നം ഉപയോഗിക്കുന്നതിൽ നിന്ന് ബി.ജെ.പിയെ വിലക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. പ്രശസ്‌തിക്ക് വേണ്ടിയുള്ള ഹർജിയെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ഇക്കഴിഞ്ഞ മാർച്ചിൽ മദ്രാസ് ഹൈക്കോടതിയും സമാന ആവശ്യം നിരസിച്ചിരുന്നു. ദേശീയ പുഷ്‌പമായതിനാൽ രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നമായി അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു വാദം.