t

ന്യൂഡൽഹി : ബീഹാറിലെ 65% സംവരണം റദ്ദാക്കിയ പാട്ന ഹൈക്കോടതി നടപടിക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി)​ സുപ്രീംകോടതിയെ സമീപിച്ചു.

2023ൽ നിതീഷ് കുമാർ സർക്കാരാണ് പിന്നാക്ക സംവരണം 50ൽ നിന്ന് 65 ശതമാനമാക്കി വർദ്ധിപ്പിച്ചത്. ഇത് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ബീഹാർ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെയാണ് പ്രതിപക്ഷത്തിന്റെ ഹർജി. ബീഹാർ സർക്കാരിന് നോട്ടീസ് ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച്,​ എല്ലാ ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ തീരുമാനിച്ചു.

സർക്കാർ ജോലിക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമുള്ള സംവരണം വർിദ്ധിപ്പിച്ചാണ് നിതീഷ് കുമാർ സർക്കാർ നിയമനിർമ്മാണം നടത്തിയത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നും തുല്യത തുടങ്ങിയ മൗലികാവകാശങ്ങൾ ലംഘിച്ചെന്നുമാണ് പാട്ന ഹൈക്കോടതി വിധിച്ചത്.