r

ന്യൂഡൽഹി : ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളിൽ ചീഫ് ജസ്റ്റിസിന് ഒറ്റയ്‌ക്ക് തീരുമാനമെടുക്കാനാവില്ലെന്നും അതത് കൊളീജിയം കൂട്ടായി തീരുമാനിക്കണമെന്നും സുപ്രീംകോതി.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഹിമാചൽ പ്രദേശിലെ രണ്ട് ജില്ലാ ജഡ്‌ജിമാരെ ഹൈക്കോടതി ജഡ്‌ജി നിയമനപട്ടികയിൽ ഉൾപ്പെടുത്താമോയെന്ന് വീണ്ടും പരിശോധിക്കാനും നിർദ്ദേശം നൽകി. ഉന്നത ജുഡീഷ്യറിയിലെ നിയമനം ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ല. കൊളീജിയത്തിലെ അംഗങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കണം. സുതാര്യത ഉറപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വന്തം നിലയിൽ ചിരാഗ് ഭാനു സിംഗ്, അരവിന്ദ് മൽഹോത്ര എന്നിവർക്ക് അനുകൂലമായി നിലപാടെടുത്തതിലാണ് സുപ്രീകോടതിയുടെ പരാമ‌ർശങ്ങൾ.