d

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നതോടെ തന്നെ ലക്ഷ്യമിട്ട് നടന്ന സമരം ഗൂഢാലോചനയെന്ന് തെളിഞ്ഞതായി ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ്.തന്നെ പുറത്താക്കാൻ ഗുസ്തിതാരങ്ങളെ അണിനിരത്തിയത് കോൺഗ്രസ് ആണെന്ന് അന്നേ പറഞ്ഞിരുന്നു. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. 2023 ജനുവരി 18 ന്, ജന്ദർ മന്ദറിൽ കായികതാരങ്ങൾ ആരംഭിച്ച പ്രതിഷേധത്തിന് പിന്നിൽ ഭൂപീന്ദർ ഹൂഡ, ദീപേന്ദർ ഹൂഡ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരാണെന്ന് സംശയിച്ചതാണ്. ഭൂപീന്ദർ ഹൂഡയാണ് സമരത്തിന് നേതൃത്വം നൽകിയത്. ഗുസ്‌‌തി താരങ്ങളുടെ അന്തസ് സംരക്ഷിക്കാനായിരുന്നില്ല സമരം. ഹരിയാനയിലെ പെൺകുട്ടികൾ അപമാനിക്കപ്പെട്ടു. ഭൂപീന്ദർ ഹൂഡയും ദീപേന്ദർ ഹൂഡയുമാണ് ഉത്തരവാദികൾ. എനിക്കെതിരെ ഉന്നയിച്ച ആരോപണം നടന്ന ദിവസം ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് തെളിയുമ്പോൾ അവർ എന്ത് മറുപടി പറയും? അവർ വനിതാ താരങ്ങളെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. പെൺമക്കളോട് അനാദരവ് കാണിച്ചതിന്റെ കുറ്റം ബജ്‌റംഗ് പൂനിയയ്‌ക്കും വിനേഷ് ഫോഗട്ടിനുമാണ്. ഒരു ദിവസം കോൺഗ്രസിന് ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒളിമ്പിക് പ്രകടനത്തെ

ബാധിച്ചു: സഞ്ജയ് സിംഗ്

ഗുസ്തിക്കാരുടെ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണെന്ന് തെളിഞ്ഞെന്നും അന്നത്തെ സമരം രാജ്യത്തെ ഗുസ്‌തി താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചതാണ് ഒളിമ്പിക്‌സിൽ മെഡൽ കുറയാൻ കാരണമായെന്നും ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷൻ സഞ്ജയ് സിംഗ്. സമരത്തിന്റെ സൂത്രധാരൻമാർ ഹൂഡ കുടുംബമായിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിംഗ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയിട്ടും അവർ സമരം തുടർന്നത് സമരത്തിന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ കാരണമാണ്. സമരം മൂലം രണ്ടുവർഷം ഗുസ്തി താരങ്ങൾ ഫെഡറേഷനിൽ നിന്നകന്നു. 4-5 ഗുസ്തി മെഡലുകൾ അങ്ങനെ നഷ്‌ടമായെന്നും സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.

​ ​കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്ന​തും​ ​ഗു​സ്തി​ ​താ​ര​ങ്ങ​ളു​ടെ​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​മി​ല്ല.​ ബ്രി​ജ്ഭൂ​ഷ​ണെതി​രെ​യുള്ള പ്രതിഷേധത്തിന് ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​പി​ന്തു​ണ​യി​ല്ലാ​യി​രു​ന്നു.​​ ഒരു​ ​രാ​ഷ്ട്രീ​യ​ക്കാ​ര​നെ​യും​ ആ​ദ്യം​ ​സ്റ്റേ​ജി​ൽ​ ​ക​യ​റ്റി​യി​ല്ല. ഇ​പ്പോ​ൾ​ ​ചി​ല​ർ​ ​ചി​ല​ ​ആ​ഖ്യാ​ന​ങ്ങ​ൾ​ ​മെ​ന​യുന്നു. സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടാ​തി​രു​ന്ന​ത് ​മു​ൻ​തീ​രു​മാ​ന​ ​പ്ര​കാരമാണ്. ഒ​രാ​ൾ​ മത്സ​രി​ച്ചാ​ൽ​ ​മ​തി​യെ​ന്നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​വി​നേ​ഷ് ​മ​ത്സ​രി​ക്കു​ന്നു.​ ​ഞാ​ൻ​ ​ഒപ്പം​ ​നി​ൽ​ക്കു​ന്നു.​ ​ഹൈ​ക്ക​മാ​ൻ​ഡ് ​ന​ൽ​കി​യ​ ​ഉ​ത്ത​രാ​വാ​ദി​ത്വം​ ​നി​റ​വേ​റ്റും.​ ​

-​ബ​ജ്റം​ഗ് ​പൂ​നി​യ.​ ​