abudhabi-crown-prince

ന്യൂഡൽഹി : മൂന്നു ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്നലെ വൈകിട്ട് ഇന്ത്യയിലെത്തിയ ​അ​ബു​ദാ​ബി​ ​കിരീടാ​വ​കാ​ശി​ ​ഷെ​യ്ഖ് ​ഖാ​ലെ​ദ് ​ബി​ൻ​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സായെദ് ​അ​ൽ​ ​ന​ഹ്യാ​ൻ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ ഊഷ്‌മളമായ സ്വീകരണമാണ് അദ്ദേഹത്തിന് ഒരുക്കിയത്. കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ സ്വീകരിച്ചു. സേന ഔപചാരിക വരവേൽപ് നൽകി. അ​ബു​ദാ​ബി കിരീടാവകാശിയുടെ​ ​ഇന്ത്യയിലെ ആ​ദ്യ​ ​ഔദ്യോഗിക സ​ന്ദ​ർ​ശ​ന​മാ​ണി​ത്.​ ചരിത്രപരമായ ബന്ധത്തിൽ പുതിയ നാഴികക്കല്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ട്വീറ്റ് ചെയ്‌തു. രാ​ഷ്ട്രീ​യം,​ ​വ്യാ​പാ​രം,​ ​നി​ക്ഷേ​പം, കണക്ടിവിറ്റി,​ ​ഊ​ർ​ജം,​ ​സാ​ങ്കേ​തി​ക​വി​ദ്യ,​ ​വി​ദ്യാ​ഭ്യാ​സം,​ ​സം​സ്‌​കാ​രം​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും​ ​യു.​എ.​ഇ​യും​ ​ത​മ്മിൽ​ ​സമീപകാലത്ത് ​സ​മ​ഗ്ര​വും​ ​ത​ന്ത്ര​പ​ര​വു​മാ​യ​ ​പ​ങ്കാ​ളി​ത്തം ശക്തിപ്രാപിച്ചിട്ടുണ്ട്. 2022-23ൽ 85 ബില്യൺ യു.എസ് ഡോളറിന്റെ നയതന്ത്ര വ്യാപാര കരാറിലേർപ്പെട്ടിരുന്നു. മോ​ദി​യു​ടെ​ ​ക്ഷ​ണ​പ്ര​കാ​ര​മാ​ണ് അബുദാബി കിരീടാവകാശിയുടെ​ ​സ​ന്ദ​ർ​ശ​നം.​ യു.എ.ഇ മന്ത്രിമാരും ബിസിനസുകാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇരു ലോകനേതാക്കളും തമ്മിൽ ഇന്നു നടക്കുന്ന ചർച്ചയിൽ, വിവിധ മേഖലകളിലെ ഉ​ഭ​യ​ക​ക്ഷി​ ​സ​ഹ​ക​ര​ണം​ ​ചർച്ചയാകും. ഇസ്രയേൽ - ഗാസ സംഘർഷവും ചർച്ചയിൽ ഇടംപിടിച്ചേക്കും. അബുദാബി കിരീടാവകാശി രാ​ജ്ഘ​ട്ടി​ൽ​ ​പു​ഷ്‌പാർ​ച്ച​ന​ ​ന​ട​ത്തും. രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വു​മാ​യും​ ​കൂ​ടി​ക്കാ​ഴ്ച​ ​നിശ്ചയിച്ചിട്ടുണ്ട്.​ നാളെ ​മും​ബ​യി​ൽ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ പ്രമുഖ വ്യവസാ​യികൾ പങ്കെ​ടു​ക്കു​ന്ന​ ​ബി​സി​ന​സ് ​ഫോ​റ​ത്തി​ലും പങ്കെ​ടു​ക്കും.