a

ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് ആയുധം കയറ്റി അയയ്ക്കുന്നത് തടയണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. സർക്കാരിന്റെ വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെ‌ഞ്ച് നിലപാടെടുത്തു. വിദേശ നയത്തിൽ കോടതിക്ക് ഇടപെടാൻ പരിമിതിയുണ്ട്. രാജ്യാന്തര നീതിന്യായ കോടതി, ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ഇസ്രയേൽ - ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ അശോക്‌കുമാർ ശർമ്മ ഉൾപ്പെടെ 11 പേർ കോടതിയെ സമീപിച്ചത്.