a

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഭാര്യ കൽപനാ ദാസിനെതിരെ വ്യാജപ്രചാരണം നടത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ബംഗാൾ പൊലീസ്. ബംഗാൾ ആരോഗ്യ വകുപ്പിൽ സ്വാധീനമുണ്ടെന്ന് ആരോപണമുയർന്ന നോർത്ത് ബംഗാൾ ലോബിയുമായി കൽപനയ്ക്ക് ബന്ധമുണ്ടെന്ന് വാട്സാപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ലോബിയുടെ തലവൻ ശ്യാമപദ ദാസുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ജുഡിഷ്യറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കൊൽക്കത്ത പൊലീസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ അറിയിച്ചു.