
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള സി.പി.എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന് ശ്വാസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടർമാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.