r

ന്യൂഡൽഹി : ഗാർഹിക - സ്ത്രീധന പീഡനത്തിനെതിരെയുള്ള നിയമങ്ങളാണ് രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് സുപ്രീംകോടതി. ഭർതൃവീട്ടിൽ സ്ത്രീ ക്രൂരതയ്‌ക്ക് ഇരയായാൽ ഭർത്താവിനും വീട്ടുകാ‌ർക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498എ വകുപ്പ്, ഗാർഹിക പീഡന നിയമത്തിലെ വ്യവസ്ഥകൾ എന്നിവ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. ജീവനാംശവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, പ്രശാന്ത്കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്. ഇത്തരം ബന്ധങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതായിരിക്കും ഉചിതമെന്നും പരാമ‌ർശിച്ചു. നാഗ്പൂരിൽ ഒരു ദിവസം പോലും ഒന്നിച്ചുകഴിയാത്ത ദമ്പതികളുടെ കേസും ജസ്റ്റിസ് ഗവായ് ഓർത്തെടുത്തു. കേസും മറ്റുമായതോടെ 50 ലക്ഷം രൂപ ഭർത്താവിന് ഭാര്യയ്‌ക്ക് കൊടുക്കേണ്ടി വന്നു.