j

ന്യൂഡൽഹി: വൈദ്യുതി വാഹനങ്ങൾക്ക് (ഇ.വി) പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ടുള്ള പി.എം ഇ-ഡ്രൈവ് (ഇലക്‌ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെന്റ് )പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബാറ്ററിയിൽ ഓടുന്ന ഇരുചക്ര വാഹനങ്ങൾ, മുചക്ര വാഹനങ്ങൾ, ആംബുലൻസുകൾ, ട്രക്കുകൾ, മറ്റ് വൈദ്യുതി വാഹനങ്ങൾ (ഇ.വികൾ) എന്നിവയ്ക്ക് 3,679 കോടി രൂപയുടെ സബ്‌സിഡി അടക്കമാണ് പദ്ധതി. രണ്ട് വർഷത്തേക്ക് 10,900 കോടി രൂപ വകയിരുത്തി. 24.79 ലക്ഷം ഇരുചക്ര വാഹനങ്ങളും

3.16 ലക്ഷം മുചക്ര വാഹനങ്ങളും പദ്ധതി പ്രകാരം ഇറങ്ങും

88,500 ചാർജ്ജിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കും

ഉപയോഗം കൂടുതലുള്ള സ്ഥലങ്ങളിൽ ഫാസ്റ്റ് ചാർജറുകൾ സജ്ജമാക്കും. നാലു ചക്ര വാഹനങ്ങൾക്ക് 22,100, ഇ-ബസുകൾക്ക് 1800, ഇരു,മുചക്ര വാഹനങ്ങൾക്ക് 48,400 എന്നിങ്ങനെയാണ് ഫാസ്റ്റ് ചാർജറുകൾ സജ്ജമാക്കുന്നത്. ഇതിനുമാത്രമായി

2,000 കോടി രൂപ വകയിരുത്തി.വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇളവു ലഭിക്കാൻ ആധാർ അധിഷ്ഠിത ഇ-വൗച്ചറുകൾ. ഇ-വൗച്ചർ ലിങ്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ കിട്ടും. ഇ-ഡ്രൈവ് നടപ്പാക്കുന്നത് ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾസ്) പദ്ധതിക്ക് പകരമാണ്.

14000 ഇ-ബസുകൾക്ക് 4,391 കോടി

 ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബംഗളൂരു, പൂനെ, ഹൈദരാബാദ് തുടങ്ങി 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ പൊതുഗതാഗത ഏജൻസികൾക്കായി 14,028 ഇ-ബസുകൾ വാങ്ങാൻ 4,391 കോടി രൂപ

ഇ-ആംബുലൻസുകൾ വിന്യസിക്കുന്നതിന് 500 കോടി

 ഇ-ട്രക്കുകൾക്ക് 500 കോടി

 ടെസ്റ്റിംഗ് ഏജൻസികളുടെ നവീകരണത്തിന് 780 കോടി രൂപ