
ന്യൂഡൽഹി: യെച്ചൂരിക്ക് അന്തിമാഭിവാദ്യം അർപ്പിക്കാൻ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ എ.കെ.ജി ഭവനിലെത്തി. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗ്,റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവ്,വിയറ്റ്നാം അംബാസിഡർ ഗുയെൻ തൻ ഹയ്,പാലസ്‌തീൻ അംബാസിഡർ അഡ്നാൻ അബു അൽഹൈജ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ എ.കെ.ജി ഭവനിലെത്തി. സിറിയൻ-ക്യൂബൻ അംബാസിഡർമാർ അനുശോചനം രേഖപ്പെടുത്തി.