p

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടിസ്ഥാനരഹിതമായ കള്ളക്കഥകൾ മെനഞ്ഞ് വിചാരണ കോടതിയിൽ സമർപ്പിച്ച തെളിവുകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ദിലീപ് വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു. വിചാരണ സമയത്ത് സ്ഥിരമായി ഹാജരാകാത്ത ആറു പ്രതികൾക്കു വേണ്ടി സ്വന്തം അഭിഭാഷകൻ വഴി അവധി അപേക്ഷ നൽകുന്നു. പൾസർ സുനിക്കെതിരെ ചുമത്തപ്പെട്ടത് ഗുരുതര ആരോപണങ്ങളാണ്. ജാമ്യം ലഭിച്ചാൽ ലൈംഗിക ആക്രമണത്തിന്റെ വീഡിയോ കാട്ടി അതിജീവിതയെ ഭീഷണിപ്പെടുത്തി വിചാരണ നടപടികളെ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ട്. പ്രതി സംസ്ഥാനം വിടാൻ സാദ്ധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ മൊഴി ഹാജരാക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

വ​രു​ന്നൂ,​ ​പു​തിയ
സി​നി​മാ​ ​സം​ഘ​ടന

കൊ​ച്ചി​:​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നി​ല​വി​ലു​ള്ള​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​ബ​ദ​ലാ​യി​ ​മു​ഴു​വ​ൻ​ ​മേ​ഖ​ല​ക​ളെ​യും​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​പു​തി​യ​ ​സം​ഘ​ട​ന​യ്ക്ക് ​രൂ​പം​ ​ന​ൽ​കാ​ൻ​ ​ഒ​രു​ ​സം​ഘം​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​'​പ്രോ​ഗ്ര​സീ​വ് ​ഫി​ലിം​ ​മേ​ക്കേ​ഴ്സ്'​ ​എ​ന്നാ​കും​ ​പേ​ര്.​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ഫെ​ഫ്‌​ക​യി​ൽ​ ​നി​ന്ന് ​രാ​ജി​വ​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ഷി​ഖ് ​അ​ബു,​ ​സം​വി​ധാ​യ​ക​രാ​യ​ ​അ​ഞ്ജ​ലി​ ​മേ​നോ​ൻ,​ ​രാ​ജീ​വ് ​ര​വി,​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി,​ ​ന​ടി​ ​റി​മ​ ​ക​ല്ലി​ങ്ക​ൽ,​ ​ബി​നി​ഷ് ​ച​ന്ദ്ര​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണി​ത്.

സ​മ​ത്വം,​ ​സ​ഹ​ക​ര​ണം,​ ​സാ​മൂ​ഹി​ക​നീ​തി​ ​എ​ന്നീ​ ​മൂ​ല്യ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​ ​സം​ഘ​ട​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​യും​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​മെ​ന്ന് ​അ​വ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.​ ​സി​നി​മ​ ​വ്യ​വ​സാ​യ​ത്തെ​ ​അ​ടു​ത്ത​ ​ഘ​ട്ട​ത്തി​ലേ​ക്ക് ​ന​യി​ക്കാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കും.​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളും​ ​നി​യ​മ​ ​ച​ട്ട​ക്കൂ​ടു​ക​ളും​ ​കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​വും​ ​സ്വീ​ക​രി​ച്ച് ​മ​ല​യാ​ള​ ​സി​നി​മ​ ​വ്യ​വ​സാ​യ​ത്തെ​ ​വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ലേ​ക്ക് ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി.

ഫെ​ഫ്‌​ക​യി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​കൂ​ടു​ത​ൽ​പേ​ർ​ ​പു​തി​യ​ ​സം​ഘ​ട​ന​യി​ലേ​ക്ക് ​വ​രു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ന് ​പി​ന്നാ​ലെ​ ​സി​നി​മാ​ ​സം​ഘ​ട​ന​ക​ളി​ലു​യ​ർ​ന്ന​ ​ഭി​ന്ന​ത​ക​ളാ​ണ് ​പു​തി​യ​ ​സം​ഘ​ട​ന​യ്‌​ക്ക് ​വ​ഴി​തെ​ളി​ച്ച​ത്.