ന്യൂഡൽഹി : മലപ്പുറം എടവണ്ണപാറയിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിൽ കരാട്ടെ പരിശീലകൻ സിദ്ദിഖ് അലിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. 17കാരിയുടെ മരണത്തിന് പിന്നാലെ പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നു. പോക്സോ അടക്കം ചുമത്തിയ കേസിൽ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. അദ്ധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന വിശ്വാസമാണ് പ്രതി ദുരുപയോഗം ചെയ്‌തതെന്നും കൂട്ടിച്ചേർത്തു.