e

ന്യൂ​ഡ​ൽ​ഹി​:​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​യ​മ​ങ്ങ​ളും​ ​യു.​എ​ൻ​ ​ത​ത്വ​ങ്ങ​ളും​ ​പാ​ലി​ച്ച് ​യു​ക്രെ​യി​നി​ലും​ ​ഗാ​സ​യി​ലും​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്ത​ണ​മെ​ന്ന് ​ഇ​ന്ത്യ,​ ​യു.​എ​സ്,​ ​ആ​സ്ട്രേ​ലി​യ,​ ​ജ​പ്പാ​ൻ​ ​കൂ​ട്ടാ​യ്‌​മ​യാ​യ​ ​ക്വാ​ഡ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ​ര​മാ​ധി​കാ​ര​ത്തി​നും​ ​സ്വാ​ത​ന്ത്ര്യ​ത്തി​നും​ ​എ​തി​രാ​യ​ ​ബ​ല​പ്ര​യോ​ഗ​വും​ ​ഭീ​ഷ​ണി​യും​ ​ഒ​ഴി​വാ​ക്ക​ണം.
യു​ക്രെ​യി​ൻ​ ​സം​ഘ​ർ​ഷം​ ​തീ​ർ​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​ന​രേ​ന്ദ്ര​മോ​ദി​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ളെ​ ​യു.​എ​സി​ലെ​ ​വി​ൽ​മി​ങ്ട​ണി​ൽ​ ​ന​ട​ന്ന​ ​ക്വാ​ഡ് ​നേ​താ​ക്ക​ളു​ടെ​ ​ആ​റാ​മ​ത് ​ഉ​ച്ച​കോ​ടി​ ​അ​ഭി​ന​ന്ദി​ച്ചു.​ ​ഷേ​ഖ് ​ഹ​സീ​ന​ ​പു​റ​ത്താ​യ​ ​ശേ​ഷ​മു​ള്ള​ ​ബം​ഗ്ളാ​ദേ​ശി​ലെ​ ​സാ​ഹ​ച​ര്യ​വും​ ​ച​ർ​ച്ച​യാ​യി.
രാ​ജ്യ​ങ്ങ​ൾ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​ഉ​ച്ച​കോ​ടി​ ​പ്ര​സ​‌്‌​താ​വ​ന​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​യു​ക്രെ​യി​നി​ലെ​ ​മാ​നു​ഷി​ക​ ​ദു​രി​ത​ത്തി​ൽ​ ​ഉ​ത്ക​ണ്ഠ​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​സം​ഘ​ർ​ഷം​ ​ആ​ഗോ​ള​ ​ഭ​ക്ഷ്യ​-​ഊ​ർ​ജ്ജ​ ​സു​ര​ക്ഷ​യി​ൽ​ ​സൃ​ഷ്‌​ടി​ച്ച​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളും​ ​വി​ല​യി​രു​ത്തി.​ ​ആ​ണ​വാ​യു​ധ​ങ്ങ​ൾ​ ​ത​ട​യും.​ ​പ​ശ്ചി​മേ​ഷ്യ​യി​ൽ​ ​സ​മാ​ധാ​ന​വും​ ​സ്ഥി​ര​ത​യും​ ​ഉ​റ​പ്പാ​ക്ക​ണം.​ ​പാ​ല​സ്തീ​ന്റെ​ ​പ​ര​മാ​ധി​കാ​ര​വും​ ​ഇ​സ്ര​യേ​ലി​ന്റെ​ ​സു​ര​ക്ഷ​യും​ ​സം​ര​ക്ഷി​ക്ക​ണം.
ഒ​ക്‌​ടോ​ബ​ർ​ 7​-​ലെ​ ​ഹ​മാ​സ് ​ആ​ക്ര​മ​ണ​ത്തെ​ ​അ​പ​ല​പി​ച്ചു.​ ​ഗാ​സ​യി​ൽ​ ​സി​വി​ലി​യ​ൻ​മാ​രെ​ ​ആ​ക്ര​മി​ക്കു​ന്ന​ത് ​സ്വീ​കാ​ര്യ​മ​ല്ല.​ ​ഹ​മാ​സ് ​ബ​ന്ദി​ക​ളെ​ ​മോ​ചി​പ്പി​ക്ക​ണം.​ ​ഗാ​സ​യി​ൽ​ ​മാ​നു​ഷി​ക​ ​സ​ഹാ​യം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണം.​ ​ഗാ​സ​യു​ടെ​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​ന്താ​രാ​ഷ്ട്ര​ ​പി​ന്തു​ണ​യു​ണ്ടാ​ക​ണം.
യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ,​ ​ജാ​പ്പ​നീ​സ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ഫ്യൂ​മി​യോ​ ​കി​ഷി​ദ,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി,​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​ന്റ​ണി​ ​അ​ൽ​ബ​നീ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​ജോ​ ​ബൈ​ഡ​നും​ ​ഫ്യൂ​മി​യോ​ ​കി​ഷി​ദ​ക്കു​മു​ള്ള​ ​'​വി​ട​വാ​ങ്ങ​ൽ​'​ ​ഉ​ച്ച​കോ​ടി​യാ​ണ്.​ ​അ​ടു​ത്ത​ ​ഉ​ച്ച​കോ​ടി​ ​ഇ​ന്ത്യ​യി​ലാ​ണ്.
ക്വാ​ഡ് ​നേ​താ​ക്ക​ളു​മാ​യി​ ​മോ​ദി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഫി​ജി,​ ​കൊ​മോ​റോ​സ്,​ ​മ​ഡ​ഗാ​സ്ക​ർ,​ ​സീ​ഷെ​ൽ​സ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​സോ​ളാ​ർ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​ഇ​ന്ത്യ​ 20​ല​ക്ഷം​ ​ഡോ​ള​ർ​ ​നി​ക്ഷേ​പി​ക്കും.

ഉച്ചകോടിയിലെ ചർച്ചകൾ:

ക്വാഡ് കാൻസർ മൂൺഷോട്ട്:ഇൻഡോ-പസിഫിക് മേഖലയിൽ സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ പങ്കാളിത്തം.

മൈത്രി: സമുദ്ര പരിശീലനത്തിന് സംരംഭം (മാരിടൈം ഇനിഷ്യേറ്റീവ് ഫോർ ട്രെയിനിങ് ഇൻ ദി ഇൻഡോ-പസിഫിക്-മൈത്രി”

 പ്രകൃതിദുരന്തങ്ങളെ നേരിടാൻ ക്വാഡ് പദ്ധതി.

 സമുദ്രസുരക്ഷയ്‌ക്ക് 2025ൽ “ക്വാഡ്-അറ്റ്-സീ സമുദ്ര നിരീക്ഷണം.

 ഇന്തോ-പസഫിക്കിൽ തുറമുഖ അടിസ്ഥാന സൗകര്യവികസനം

 ഡിജിറ്റൽ സൗകര്യങ്ങളുടെ വികസനം

സെമികണ്ടക്ടർ ശൃംഖലകളുടെ പുനരുജ്ജീവനം.

വിദ്യാർത്ഥികൾക്ക് ക്വാഡ് സ്റ്റെം ഫെലോഷിപ്പിൽ ഉപവിഭാഗം.