
ന്യൂഡൽഹി : തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ലാബ് റിപ്പോർട്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജികൾ. ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്‌മണ്യൻ സ്വാമിയും സുദർശൻ ന്യൂസ് ടി.വി എഡിറ്റർ സുരേഷ് ഖണ്ഡെറാവു ചവ്ഹങ്കെയുമാണ് ഹർജിക്കാർ. സുപ്രീംകോടതിയുടേയോ ഹൈക്കോടതിയുടേയോ റിട്ട. ജഡ്‌ജിയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം. ആന്ധ്രാ സർക്കാരിനോട് റിപ്പോർട്ടും തേടണം.