
ന്യൂഡൽഹി : ജനക്ഷേമത്തിനായുള്ള പദ്ധതികൾ തയ്യാറാക്കാൻ തദ്ദേശസ്ഥാപനങ്ങൾ സാങ്കേതികവിദ്യയെ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. പത്താമത് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ഇന്ത്യൻ റീജിയൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ മുഖേന ക്ഷേമപദ്ധതികൾ എല്ലാവർക്കും ലഭ്യമാക്കണം. വികസനപാതയിൽ ഭരണഘടനയാണ് രാജ്യത്തെ പ്രചോദിപ്പിക്കുന്നതെന്നും, നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.