
ന്യൂഡൽഹി: ജമ്മുകാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിൽ 239 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നത് 25.78 ലക്ഷം വോട്ടർമാർ. ഭീകരപ്രവർത്തനം സജീവമായ ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.
നിരവധി പ്രമുഖർ മത്സരിക്കുന്ന രണ്ടാം ഘട്ടം പ്രധാന പാർട്ടികൾക്ക് നിർണായകമാണ്. സെപ്‌തംബർ 18ന് ഒന്നാം ഘട്ടത്തിൽ 61.38% പോളിംഗ് നടന്നു.
പ്രമുഖ സ്ഥാനാർത്ഥികൾ:
മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള (മധ്യകാശ്മീരിലെ ബുദ്ഗാം, ഗന്ദർബാൽ)
ജമ്മുകാശ്‌മീർ പി.സി.സി അദ്ധ്യക്ഷൻ താരിഖ് ഹമീദ് ഖാര ( ശ്രീനഗറിലെ സെൻട്രൽ ഷാൽറ്റെംഗ്),
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന (നൗഷേര)
165 കോടിയിലധികം ആസ്തിയുള്ള അൽത്താഫ് ബുഖാരി (ചന്നപ്പോര). രണ്ടാം ഘട്ടത്തിലെ ഏറ്റവും സമ്പന്ന സ്ഥാനാർത്ഥിയും ജമ്മുകാശ്‌മീർ അപ്‌നാ പാർട്ടി അദ്ധ്യക്ഷനുമാണ്
ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് സർജൻ അഹമ്മദ് വാഗേ (ഗന്ദർബാൽ, ബീർവ),