maradu-flat

ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാതെ, പിഴയീടാക്കി തീർപ്പാക്കണമായിരുന്നുവെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ഫ്ളാറ്റുടമകളുടെ നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു. 2019 മേയിലാണ് സുപ്രീംകോടതി ജഡ്‌ജി അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പൊളിക്കലിന് ഉത്തരവിട്ടത്. പുനഃപരിശോധനാഹർജികളും തള്ളി. കൂടുതൽ വാദിച്ചാൽ പിഴ ഈടാക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകിയിരുന്നു. 2020 ജനുവരിയിൽ രണ്ടുഘട്ടമായി അഞ്ച് ഫ്ളാറ്റുകളും പൊളിച്ചു.