ldodoodwr

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്‌റ്റർ അഴിമതിക്കേസിൽ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരൻ ക്രിസ്‌ത്യൻ ജെയിംസ് മിഷേലിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സി.ബി.ഐ കേസിലാണ് ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയുടെ നടപടി. ഇ.ഡി കേസിലെ ജാമ്യാപേക്ഷ നവംബർ 18ന് പരിഗണിക്കും. 2022ലും ഇടനിലക്കാരന്റെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെട്ടിരുന്നില്ല. 2018 ഡിസംബറിലാണ് അറസ്റ്റിലായത്. യു.പി.എ ഭരണകാലത്തെ ഇടപാടുമായി ബന്ധപ്പെട്ട് 225 കോടിയിൽപ്പരം ക്രിസ്‌ത്യൻ ജെയിംസ് മിഷേലിന് ലഭിച്ചുവെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്.