ന്യൂഡൽഹി : ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി. റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹാജരാക്കണം. സന്ദീപിന്റെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്രിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. സംസ്ഥാന സർക്കാരിനും, ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, ടി. വസന്തകുമാരി എന്നിവർക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു. നവംബർ 11ന് വീണ്ടും പരിഗണിക്കും.
കുറ്റവിമുക്തനാക്കണമെന്ന സന്ദീപിന്റെ ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.