
ന്യൂഡൽഹി: ഓർഡനൻസ് ഫാക്ടറി ഓർഗനൈസേഷന് കീഴിലുള്ള കാൺപൂരിലെ സ്‌മോൾ ആംസ് ഫാക്‌ടറി-സാഫ് നിർമ്മിച്ച ഇടത്തരം യന്ത്രത്തോക്കുകൾ (എം.എം.ജി) യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യും. ആംസ് സാഫിന് ആദ്യമായാണ് ഇത്തരമൊരു ഓർഡർ ലഭിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ഒപ്പിട്ട കരാർ പ്രകാരം 2,000 തോക്കുകൾക്കുള്ള കരാറാണ് ലഭിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
സാഫ് എം.എം.ജി
വാഹനങ്ങൾ, ടാങ്കുകൾ, വിമാനങ്ങൾ തുടങ്ങിയവയിൽ ഘടിപ്പിച്ച് സൈനിക ഓപ്പറേഷനുകളിൽ ഉപയോഗിക്കാൻ
മിനിറ്റിൽ 1,000 റൗണ്ടുകൾ വരെ വെടിവയ്ക്കാം
1800 മീറ്റർ വരെ പ്രഹരശേഷി
പൂർണമായും ഓട്ടോമാറ്റിക്
11 കിലോഗ്രാം ഭാരം
7.62x51 എംഎം (എം80) കാലിബർ വെടിയുണ്ട
തുടർച്ചയായ ഉപയോഗത്തിന് യോജിച്ചത്
എയർകൂൾഡ് ആയതിനാൽ ചൂടാകില്ല