ന്യൂഡൽഹി: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് സർക്കാരിന് കത്തയച്ച് കാത്തിരിക്കുകയാണെന്നും രണ്ടുദിവസത്തിനുള്ളിൽ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. സ്വകാര്യതയ്‌ക്കെതിരായ കടന്നുകയറ്റം എന്നതിനെക്കാൾ സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനവുമാണ്. നിയമപരമായ അനുമതിയില്ലാതെ ആർക്കും ഫോൺ ചോർത്താൻ അവകാശമില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.വി. അൻവർ പരാതി നൽകിയാൽ അന്വേഷിക്കും. ഒരു വ്യക്തിക്കെതിരെ മാത്രം അന്വേഷണം നടത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ദേശീയ വനിതാ കമ്മീഷൻ അംഗവുമായി ഹേമകമ്മിറ്റി വിഷയത്തിൽ ചർച്ച നടത്തിയെന്നും ഗവർണർ പറഞ്ഞു.