
ന്യൂഡൽഹി: തമിഴ് മെഗാസ്റ്റാർ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം(ടി.വി.കെ) പാർട്ടി പതാകയിൽ ആനയാകാം. എന്നാൽ തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആന ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്ന ബി.എസ്.പിയുടെ പരാതിയിലാണ് വിശദീകരണം. പാർട്ടി പതാകകളിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ കാര്യത്തിൽ കമ്മിഷൻ ഇടപെടില്ല. വിജയ് ഇക്കഴിഞ്ഞ ആഗസ്റ്റ് 22നാണ് പാർട്ടി പതാകയും പതാക ഗാനവും പുറത്തിറക്കിയത്. മെറൂൺ, മഞ്ഞ നിറമുള്ള പതാകയിൽ ഒരു പൂവിന് ഇരുവശവും രണ്ട് കൊമ്പൻമാരുമുണ്ട്.