
ന്യൂഡൽഹി: പശ്ചിമേഷ്യ സംഘർഷഭരിതമായി തുടരവെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് നെതന്യാഹുവിനോട് സംസാരിച്ചെന്നും ഭീകരതയ്‌ക്ക് ലോകത്ത് സ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയതായും മോദി എക്‌സിൽ കുറിച്ചു. പ്രാദേശിക സംഘർഷം തടയലും ബന്ദികളെ മോചിപ്പിക്കലും നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.