samad

കൊച്ചി: ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപഗ്രഹങ്ങളുമേന്തി റോക്കറ്റുകൾ കുതിക്കുമ്പോൾ ആലുവ എരുമത്തല

വ്യവസായകേന്ദ്രത്തിലും കൈയടി ഉയരും. വിക്ഷേപണ വാഹനങ്ങളിൽ ഇന്ധനച്ചോർച്ച തടയുന്നതിലടക്കം നിർണായകമായ സീലിംഗ് ഗാസ്കറ്റുകളും മറ്റ് റബ്ബർ അധിഷ്ഠിത ഉത്പന്നങ്ങളും എത്തിക്കുന്നത് ഇവിടെ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ ഇലാസ്റ്റോമേഴ്സിൽ നിന്നാണ്. ചന്ദ്രയാൻ-3 ദൗത്യത്തോളം എത്തിയിരിക്കുന്നു ഇൻഡെൽ എന്ന ചുരുക്കപ്പേരിൽ അറിയുന്ന കമ്പനിയുടെ നേട്ടം. ഇവിടെനിന്നുള്ള ഉത്പന്നങ്ങൾ ചന്ദ്രയാൻ ലോഞ്ചിംഗ് റോക്കറ്റിന്റെ ഭാഗമായി.

ഉയർന്ന താപനിലയടക്കം താങ്ങാൻ ശേഷിയുള്ള സിന്തറ്റിക് റബർ ഉത്പന്നങ്ങളാണ് എരുമത്തല ഇൻഡെൽ കമ്പനി ഉത്പാദിപ്പിക്കുന്നത്. ഉത്പ്പന്നങ്ങൾ പ്രൊട്ടക്ടീവ് കവ‌ർ

ഡസ്റ്റ് കവർ, സിലിക്കൺ

300 ഡിഗ്രി വരെ

ചന്ദ്രയാൻ ലോഞ്ചിംഗ് വെഹിക്കിളിന്റെ ഭാഗമായ റബ്ബറധിഷ്ഠിത ഉപകരണങ്ങൾ അതീവ സൂക്ഷ്മതയോടെയാണ് നിർമ്മിച്ചത്. ചെറിയപിഴവു പോലും വിക്ഷേപണത്തെ ബാധിക്കുമെന്നതിനാൽ വി.എസ്.എസ്.സി എൻജിനീയർമാരുടെ മേൽനോട്ടമുണ്ടായിരുന്നു സാങ്കേതിക സഹായങ്ങളും നൽകി. 300 ഡിഗ്രി ചൂടുവരെ അതിജീവിക്കുന്ന ഉൽപന്നങ്ങൾ ഇതിലുണ്ട്. അമേരിക്കയിൽ നിന്നാണ് ഇതിനുള്ള സിന്തറ്റിക് റബ്ബർ ഇറക്കുമതി ചെയ്യുന്നത്.

തുടക്കം സൈക്കിളിന്റെ ബ്രേക്കുകട്ടയിൽ

കുസാറ്റിൽ വിദ്യാഭ്യാസം പൂർത്തിയാക്കി റബർ ടെക്നോളജിസ്റ്റായ അബ്ദുൾ സമദ് മറ്റു കമ്പനികളിൽ ജോലി ചെയ്ത ശേഷം 1997ലാണ് സ്വന്തം സ്ഥാപനം ആരംഭിച്ചത്. സൈക്കിളിന്റെ ബ്രേക്കുകട്ടകളായിരുന്നു തുടക്കം. അന്നത്തെ റബർ കട്ടകൾ വേഗം തേഞ്ഞുപോകുന്നതും ഫൈബർ കട്ടകൾ വേണ്ടത്ര ഫലപ്രദമല്ലാത്തതുമായിരുന്നു. ഇതിന് പരിഹാരമായി സിന്തറ്റിക് റബർ അവതരിപ്പിക്കുകയായിരുന്നു സമദ്. ഇൻഡെൽ ബ്രേക്കുകട്ടകൾ പെട്ടെന്ന് വിപണിപിടിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂത്രാശയത്തിലൂടെ ഇടുന്ന കത്തീറ്ററുകൾക്കുള്ള വാൽവുകൾ ഇന്ത്യയിലാദ്യമായി നിർമ്മിച്ചതും ഇവിടെയാണ്. ഇപ്പോൾ കൊച്ചി റിഫൈനറിയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്പന്നങ്ങൾ നൽകുന്നുണ്ട്. ഉപഭോക്താവ് നിഷ്കർഷിക്കുന്ന രൂപത്തിൽ വാൽവുകളും മറ്റും നിർമ്മിച്ചുനൽകാനുള്ള സൗകര്യമുണ്ട്.

2008 മുതൽ വിക്രം സാരാഭായ് സ്പേസ് സെന്ററുമായി കരാറുണ്ട്. ചന്ദ്രയാൻ -3 ദൗത്യം വിജയകരമായപ്പോൾ വി.എസ്.എസ്.സിയിൽ നിന്ന് അനുമോദനക്കത്ത് ലഭിച്ചു.

അബ്ദുൾ സമദ്

ഇൻഡെൽ സി.ഇ.ഒ