
മരട്: വനിതാശിശുക്ഷേമ വികസന വകുപ്പിന്റെ കീഴിൽ അമ്മയുടെ പേരിൽ ഒരു മരം എന്ന സന്ദേശത്തോടെ ട്രീ പ്ലാന്റേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ചു. അങ്കണവാടികളിൽ കുട്ടികളെയും അമ്മമാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഡ്രൈവ് നടത്തിയത്. മരട് നഗരസഭയിലെ 12-ാം നമ്പർ അങ്കണവാടിയിൽ നടത്തിയ ചടങ്ങ് മരട് നഗരസഭ ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ സുമ ബിജു, ഹെൽപ്പർ സുമാ മനോജ്, മോഹനൻ എം.കെ. തുടങ്ങിയർ സംസാരിച്ചു.