p

കൊച്ചി: തനിക്കെതിരെയുള്ളത് വ്യാജ പീഡനാരോപണങ്ങളാണെന്ന് നടൻ ജയസൂര്യ. നിയമപരമായി നേരിടും. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രമെന്നും അമേരിക്കയിലുള്ള ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ ജന്മദിനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വ്യക്തിപരമായ അത്യാവശ്യങ്ങൾക്കായി കുടുംബത്തിനൊപ്പം ഒരു മാസത്തോളമായി അമേരിക്കയിലാണ്. അപ്രതീക്ഷിതമായുണ്ടായ രണ്ട് വ്യാജ പീഡനാരോപണങ്ങൾ തന്നെ തകർത്തു. കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്‌ത്തി. ഇനിയുള്ള കാര്യങ്ങൾ നിമവിദഗ്‌ദ്ധർ തീരുമാനിക്കും. ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കുനേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. അന്തിമവിജയം സത്യത്തിനായിരിക്കും. നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥയിൽ തനിക്ക് പൂർണ വിശ്വസമുണ്ടെന്നും ജയസൂര്യ പറഞ്ഞു.

ആ​രോ​പ​ണ​ ​വി​ധേ​യ​രെ​യും
കേ​ൾ​ക്ക​ണം​:​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്‌​ണൻ

കൊ​ച്ചി​:​ ​സി​നി​മ​യി​​​ലെ​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ ​ആ​രോ​പ​ണ​വി​ധേ​യ​രെ​ ​കേ​ൾ​ക്കാ​ത്ത​ത് ​നീ​തി​കേ​ടാ​ണെ​ന്ന് ​ഫെ​ഫ്‌​ക​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ൻ.​ ​എ​ല്ലാ​യി​ട​ത്തു​മു​ള്ള​ ​പ്ര​ബ​ല​ ​ഗ്രൂ​പ്പു​ക​ളെ​ ​മാ​ഫി​യ​ക​ളെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലെ​ ​കു​റ്റം​ ​ചെ​യ്ത​ ​എ​ല്ലാ​വ​രു​ടെ​യും​ ​പേ​രു​ക​ൾ​ ​പു​റ​ത്തു​വ​ര​ണ​മെ​ന്നാ​ണ് ​ഫെ​ഫ്‌​ക​യു​ടെ​ ​നി​ല​പാ​ട്.​ ​ആ​ഷി​ഖ് ​അ​ബു​വി​ന്റെ​ ​രാ​ജി​യും​ ​പ്ര​തി​ക​ര​ണ​വും​ ​ആ​ത്മ​ര​തി​യാ​ണ്.​ ​എ​ട്ടു​വ​ർ​ഷ​മാ​യി​ ​അ​ട​യ്ക്കാ​ത്ത​ ​വ​രി​സം​ഖ്യ​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പാ​ണ് ​അ​ട​ച്ച​ത്.​ ​അം​ഗ​ത്വം​ ​പു​തു​ക്കേ​ണ്ടെ​ന്ന് ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​രാ​ജി​ക്ക​ത്ത് ​ല​ഭി​ച്ചി​ട്ടി​ല്ല.
സ​ർ​ക്കാ​രി​ന്റെ​ ​സി​നി​മാ​ ​ന​യ​രൂ​പീ​ക​ര​ണ​ ​സ​മി​തി​യി​ൽ​ ​നി​ന്ന് ​താ​ൻ​ ​മാ​റി​നി​ൽ​ക്കി​ല്ല.​ ​മാ​ക്‌​ട​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ന്ന​ ​നി​ല​യി​ലാ​ണ് ​അം​ഗ​മാ​ക്കി​യ​ത്.​ ​സം​ഘ​ട​ന​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​മാ​റി​നി​ൽ​ക്കും.​ ​സി​നി​മ​യി​ലെ​ 21​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ്ര​തി​നി​ധി​യാ​ണ് ​ഫെ​ഫ്‌​ക.​ ​അ​വ​രു​ടെ​ ​അ​ഭി​പ്രാ​യം​ ​കേ​ൾ​ക്കാ​തെ​ ​ന​യം​ ​രൂ​പീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

പ്രാ​യ​മു​ള്ള​ ​സ്ത്രീ​ക​ളോ​ടു​ ​പോ​ലും​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ന്നു​:​ ​ല​ക്ഷ്മി​ ​രാ​മ​കൃ​ഷ്ണൻ

ചെ​ന്നൈ​:​ ​പ്രാ​യ​മു​ള്ള​ ​സ്ത്രീ​ക​ളോ​ട്‌​ ​പോ​ലും​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ന്ന​ത് ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​പ​തി​വെ​ന്ന് ​ന​ടി​യും​ ​സം​വി​ധാ​യി​ക​യു​മാ​യ​ ​ല​ക്ഷ്മി​ ​രാ​മ​കൃ​ഷ്ണ​ൻ.
കു​ടും​ബ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ്രി​യ​ങ്ക​ര​നാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​കൊ​ച്ചി​യി​ലെ​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ലേ​ക്ക് ​ക്ഷ​ണി​ച്ച​പ്പോ​ൾ​ ​ചു​ട്ട​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​പ്പെ​ട്ടു​വെ​ന്നും​ ​ല​ക്ഷ്മി​ ​പ​റ​ഞ്ഞു.​ ​മ​ല​യാ​ളി​ ​സം​വി​ധാ​യ​ക​ന്റെ​ ​ത​മി​ഴ് ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ലു​മു​ണ്ടാ​യി​ ​ദു​ര​നു​ഭ​വം.​ ​അ​മ്മ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ന​ടി​മാ​ർ​ക്ക് ​ത​മി​ഴ് ​സെ​റ്റു​ക​ളി​ൽ​ ​ബ​ഹു​മാ​നം​ ​ല​ഭി​ക്കും.​ ​എ​ന്നാ​ൽ​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​പോ​ലൊ​ന്ന് ​മ​ല​യാ​ള​ത്തി​ൽ​ ​മാ​ത്ര​മേ​ ​സാ​ധ്യ​മാ​കൂ​ ​എ​ന്നും​ ​പ​റ​ഞ്ഞു.

സി​ദ്ദി​ഖി​നെ​തി​രാ​യ​ ​പ​രാ​തി:
യു​വ​ന​ടി​യു​മാ​യി​ ​തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ട​നും​ ​അ​മ്മ​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​സി​ദ്ദി​ഖി​നെ​തി​രാ​യ​ ​ലൈം​ഗി​കാ​തി​ക്ര​മ​ ​കേ​സി​ൽ​ ​പ​രാ​തി​ക്കാ​രി​യാ​യ​ ​യു​വ​ന​ടി​യു​മാ​യി​ ​പൊ​ലീ​സ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​മാ​സ്‌​കോ​ട്ട് ​ഹോ​ട്ട​ലി​ൽ​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​തെ​ളി​വെ​ടു​പ്പി​ൽ​ ​സി​ദ്ദി​ഖ് ​താ​മ​സി​ച്ച​ ​മു​റി​ ​പ​രാ​തി​ക്കാ​രി​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​കാ​ണി​ച്ചു​കൊ​ടു​ത്തു.
101​ഡി​ ​ന​മ്പ​ർ​ ​മു​റി​യി​ലാ​ണ് ​സി​ദ്ദി​ഖ് 2016​ ​ജ​നു​വ​രി​ 28​ന് ​താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​പ​രാ​തി​ക്കാ​രി​ക്കൊ​പ്പം​ ​ഹോ​ട്ട​ലി​ലെ​ത്തി​യ​ ​സു​ഹൃ​ത്തി​ന്റെ​ ​മൊ​ഴി​യു​മെ​ടു​ത്തു.​ ​തെ​ളി​വെ​ടു​പ്പ് ​പൊ​ലീ​സ് ​വീ​ഡി​യോ​യി​ൽ​ ​ചി​ത്രീ​ക​രി​ച്ചു.​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ ​പ്രി​വ്യു​ ​ഷോ​യ്ക്ക് ​ഇ​രു​വ​രു​മു​ണ്ടാ​യി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​ഉ​റ​പ്പി​ച്ചി​രു​ന്നു.