
തൃപ്പൂണിത്തുറ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ്, അഭയം ചാരിറ്റബിൾ ട്രസ്റ്റ്, നാഗാർജുന ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ, ഐ.എം.എ എന്നിവ സംയുക്തമായി സഞ്ചരിക്കുന്ന രക്തദാന ബാങ്കിന്റെ ഉദ്ഘാടനവും ക്യാമ്പും ഫലവൃക്ഷത്തൈ വിതരണവും നടത്തി. ഐ.എം.എ കൊച്ചി സെൻറർ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കനിവ് ടൗൺ യൂണിറ്റ് പ്രസിഡന്റ് എസ്. ഹരി അദ്ധ്യക്ഷനായി. സെക്രട്ടറി ജെയിംസ് മാത്യു, കൗൺസിലർമാരായ രാധികാ വർമ്മ, വള്ളി മുരളീധരൻ, നാഗാർജുന ട്രീറ്റ്മെൻറ് സെന്റർ ഡോ. നമ്പി നമ്പൂതിരി, ഡയറക്ടർ ധന്യ ജാതവേദൻ, അഭയം സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, ഡോ. സോളമൻ ടൈറ്റസ് എന്നിവർ സംസാരിച്ചു.