
മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ തല അദ്ധ്യാപക ദിനാഘോഷം അഞ്ചിന് മൂവാറ്റുപുഴയിൽ നടക്കും. രാവിലെ 10.30ന് എസ്.എൻ. എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിനായി എം.പിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവർ രക്ഷാധികാരികളായും ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ചെയർമാനായും മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് വൈസ് ചെയർമാനായും വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറായും മൂവാറ്റുപുഴ ഡി.ഇ.ഒ ആർ.സുമ ട്രഷററായും സ്വാഗത സംഘം രൂപീകരിച്ചു.