food-fest

കൊച്ചി: എറണാകുളം ടി.ഡി റോഡിലെ ഗുണപൈ സ്‌കൂളിൽ നടത്തിയ കൊങ്കണി ഭക്ഷ്യമേളയിൽ തിരക്ക്.

കൊങ്കണി ഭാഷ സംസാരിക്കുന്ന എറണാകുളത്തെ അമ്മമാരുടെ കൂട്ടായ്മയിലായിരുന്നു മേള. പ്രഥമ ഭക്ഷണമായി പത്രവട, ഉണ്ടയ്യാ ഹീരി. ചെവ്‌ളിയേ പായ്‌സു. സാബു ധാന വട. വിവിധ കൊണ്ടാട്ടങ്ങളായ തെണ്ടുളെ, ബെണ്ഡെ, കാറാത്തെ, മിട്ക്കിനാഗ്, ചിപ്‌സിന്റെ വിവിധ രൂചി ഭേദങ്ങളായ മണ്ഡ്യാ ബാളൂക്, കുക്കാ ബാളൂക് , ഗുദ്ഗ്യാ ബാളുക്, തുണിത്തരങ്ങൾ അച്ചാറുകൾ, ഗൊളി ബജ, മീര്യാ സാംഗ് അവിലിന്റെ മിക്‌സ്ചറായ ഫൊവാഉക്കേരി എന്നിവയാണ് ഒരുക്കിയത്. ആർ. രാധാകൃഷ്ണ കമ്മത്ത്, അഡ്വ. ആർ. രാമനാരായണ പ്രഭു, ടി.ജി. രാജാറാം ഷേണായ് , നന്ദലാൽ ഷേണായ്, രവീന്ദ്രനാഥ് ഷേണായ് എന്നിവർ നേതൃത്വം നൽകി.