
പള്ളുരുത്തി: കുമ്പളങ്ങി സർവ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് ഇവന്റ് -2024 ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും പുരസ്കാരവും നൽകി. ബാങ്ക് പ്രസിഡന്റ് നെൽസൻ കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാർ (ജനറൽ) ജോസ്വാൽ ഫ്രാൻസിസ്, മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് ഉഷ പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുട്ടി, ജോൺ അലേഷ്യസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു തോമസ്, പഞ്ചായത്ത് മെമ്പർ ജോസി വേലിക്കകത്ത്, ശോഭാ ജോസഫ്, മരിയ ലീജി കെ.എ. എന്നിവർ സംസാരിച്ചു.