തൃപ്പൂണിത്തുറ: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ പൂണിത്തുറ കലാസാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ ഡോ. ടി.കെ. ശൈലജ അദ്ധ്യക്ഷയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി ഫുഡ് ഫെസ്റ്റിവൽ, സ്ക്രാപ്പ് ചലഞ്ച്, മെഗാ ഷോ തുടങ്ങിയവ സംഘടിപ്പിക്കാൻ കൂട്ടായ്മ തീരുമാനിച്ചു. ജി.സി.ഡി.എ എക്സിക്യൂട്ടിവ് അംഗം എ.ബി സാബു, പൂണിത്തുറ കലാ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് വി.പി. ചന്ദ്രൻ, വി.ആർ. ശെൽവരാജ്, കെ.എ. സുരേഷ് ബാബു, കെ.ബി. സതീശൻ, ഹരീഷ് കുമാർ, ജെയിംസ് മാത്യു, എന്നിവർ സംസാരിച്ചു.