venurajamani

കുമ്പളം: ശ്രീ ജ്ഞാന പ്രഭാകരയോഗത്തിന്റെയും ശ്രീ ജ്ഞാന പ്രഭാകര വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പാരിതോഷിക വിതരണവും കേന്ദ്ര,​ സംസ്ഥാന സർക്കാർ,​ പൊതുമേഖല,​ ബാങ്കിംഗ്- ഇതര സ്ഥാപനങ്ങളിലും ജോലി ലഭിച്ചിട്ടുള്ളവർക്ക് ആദരവും നൽകി. മുൻ ഇന്ത്യൻ അംബാസിഡർ വേണു രാജാമണി ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. ശ്രീ ജ്ഞാന പ്രഭാകര യോഗം പ്രസിഡന്റ് എൻ. പി. മുരളീധരൻ അധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കുമ്പളം ശാഖാ പ്രസിഡന്റ് ഐ.പി. ഷാജി ഭദ്രദീപം പ്രകാശിപ്പിച്ചു. പമ്പ ദേവസ്വം ബോർഡ് കോളേജിൽ അസി. പ്രൊഫസറായി നിയമനം കിട്ടിയ പുതുവാഴത്ത് വിഷ്ണു പി.എമ്മിനെയും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ പൊലീസ് മെഡൽ നേടിയ എറണാകുളം ട്രാഫിക് ഈസ്റ്റ് എ.എസ്. ഐ കിളിക്കൂടയിൽ കെ.എൽ. അനീഷിനെയും ആദരിച്ചു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ,​ ശ്രീ ജ്ഞാന പ്രഭാകര യോഗം സെക്രട്ടറി സാജു മീനേകോടത്ത്,​ വൈസ് പ്രസിഡന്റ് എം.ടി. ലതീഷ്, ഖജാൻജി എം.ബി.തമ്പി,​ ശ്രീ ജ്ഞാന പ്രഭാകര വനിതാ സമാജം പ്രസിഡന്റ് ബിന്ദു പ്രേമചന്ദ്രൻ, സെക്രട്ടറി രാധിക ലതീഷ്,​ എസ്.എൻ.ഡി.പി യോഗം സെക്രട്ടറി കെ.ബി. രാജീവ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം പ്രസിഡന്റ് സുഷമ പ്രകാശൻ, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അശ്വിൻ ബിജു, എസ്.എൻ. എംപ്ലോയീസ് ഫോറം പ്രസിഡന്റ് എം. രഞ്ജിത്ത്, കുമാരിസംഘം പ്രസിഡന്റ് ദേവിക ഷാജി തുടങ്ങിയവർ സംസാരിച്ചു.