dyfi

പെരുമ്പാവൂർ: ദുരന്തബാധിതർക്കായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി പതിനേഴ് ലക്ഷത്തിപ്പതിനേഴ് രൂപ കൈമാറി. ജില്ല സെക്രട്ടറി എ.ആർ. രഞ്ജിത്തിന് ബ്ലോക്ക് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്നാണ് തുക കൈമാറിയത്. വീടുകൾ കയറി പാഴ് വസ്തുക്കൾ ശേഖരിച്ച് വില്പന നടത്തിയും വിവിധ ചലഞ്ചുകളിലൂടെയുമാണ് പണം കണ്ടെത്തിയത്. ഇത് കൂടാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വരുമാനത്തിന്റെ ഒരു വിഹിതവും, പാഴ്വസ്തുക്കൾക്കായി വീട് കയറുന്ന വേളയിൽ സുമനസുകൾ നൽകിയ സ്വർണാഭരണങ്ങളും കുഞ്ഞുമക്കൾ കൈമാറിയ സമ്പാദ്യക്കുടുക്കകളും ഇതിലേക്ക് മുതൽക്കൂട്ടായി. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, ബ്ലോക്ക് സെക്രട്ടറി പി.എ. അഷ്കർ, പ്രസിഡന്റ് ടി.വി. വൈശാഖ്, ട്രഷറർ ജി. അനന്ദു എന്നിവർ സംസാരിച്ചു.