
പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് 11-ാം വാർഡ് ടി.ബി ജംഗ്ഷൻ - അംഗനവാടി റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ലിസി ജോണി, രാജേഷ് മാധവൻ, കെ.എം. ഷിയാസ്, സിന്ധു ശശി, സോളി ബെന്നി, അമൃത സജിൻ, കെ.ഒ. ജോണി, പി.കെ. മുഹമ്മദ് കുഞ്ഞ്, സി.പി. ശശി എന്നിവർ സംസാരിച്ചു. എ.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് നിർമ്മാണം.