കൊച്ചി: കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് സംവദിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3ന് എറണാകുളം ടൗൺ ഹാളിൽ നടത്തുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 'ഫ്ലഡ് ആൻഡ് ഫ്യൂരി' എന്ന പുസ്തകത്തിന്റെ രചയിതാവ് ബി. വിജു പ്രഭാഷണം നടത്തും.