
കൊച്ചി: ഹിൻഡൻബർഗ് റിപ്പോർട്ടറിന്റെ അടിസ്ഥാനത്തിൽ ജെ.പി.സി അന്വേഷണവും സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിന്റെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തിൽ എറണാകുളത്ത് 22ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് രാജേന്ദ്ര മൈതാനത്തിൽ നിന്നാണ് മാർച്ച്. ഇത് സംബന്ധിച്ച് ആലോചിക്കാൻ ഡി.സി.സി ഓഫീസിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, ദീപ്തി മേരി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.