
കൊച്ചി: ഓണ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിലും നാസ്, യുഡൈസ്, അദ്ധ്യാപകപരിശീലനങ്ങൾ തുടങ്ങി അദ്ധ്യാപകരിൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നത് കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് കെ.പി.എസ്.ടി.എ ജില്ലാ നേതൃസംഗമം ആരോപിച്ചു. നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരങ്ങൾക്ക് സംഘടന നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. ജില്ലാസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി, സംസ്ഥാന എക്‌സികുട്ടീവ് അംഗം ഷക്കീല ബീവി, ഭാരവാഹികളായ പി.എ. സുനിത തുടങ്ങിയവർ സംസാരിച്ചു.