venu-rajamani

കൊച്ചി: മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ 84-ാ മത് വാർഷിക പൊതുയോഗം നടന്നു. ഭാരവാഹികളായി വേണു രാജാമണി (പ്രസിഡന്റ്), സി.ഐ.സി.സി ജയചന്ദ്രൻ (ജനറൽ സെക്രട്ടറി), അഡ്വ. സാജൻ മണ്ണാളി, ഡോ.എത്സമ്മ ജോസഫ് അറക്കൽ (വൈ. പ്രസിഡന്റ്), എ.കെ. രാജൻ. അനിതാജോഷി (സെക്രട്ടറി),കെ.യു. ബാവ (ട്രഷറർ) എന്നിവരടങ്ങുന്ന 50 അംഗ സമിതിയെയും രണ്ട് ഓഡിറ്റർമാരെയും തിരഞ്ഞെടുത്തു.

മഹാരാജാസ് കോളേജ് റാങ്ക് ജേതാക്കൾക്കും കായിക പ്രതിഭയ്ക്കുമുള്ള എൻഡോവ്‌മെന്റ് അവാർഡുകൾ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, മുൻ ഹോം സെക്രട്ടറി കെ. കെ. വിജയകുമാർ, മുൻ പ്രിൻസിപ്പാൽ കെ. അരവിന്ദാക്ഷൻ എന്നിവർ വിതരണം ചെയ്തു.