gs-scb-

പറവൂർ: പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. പുരസ്കാര വിതരണം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. മുകേഷ് അദ്ധ്യക്ഷനായി. ഓണത്തിന് കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നതിനായുള്ള കൂപ്പണും താലൂക്കിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ധനസഹായവും വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എം. ഷൈനി, വി.എ. ജിജിത്ത്, പി.എസ്. സീന എന്നിവർ സംസാരിച്ചു.