snhss-paravur-

പറവൂർ: കേരള ഒളിമ്പിക്സ് ഗെയിംസിന് മുന്നോടിയായുള്ള പറവൂർ ഉപജില്ല സ്കൂൾ കബഡി മത്സരത്തിൽ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ആറ് വിഭാഗങ്ങളിലായി 22 ടീമുകൾ പങ്കെടുത്തു. സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവും, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനവും നേടി. 25 കുട്ടികൾ പറവൂർ ഉപജില്ലാ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി ട്രോഫികൾ സമ്മാനിച്ചു. ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ടി.ആർ. ബിന്നി, പരിശീലകൻ ഒമർ ഷെരീഫ്, അദ്ധ്യാപകരായ ഹോച്ച്മിൻ, ദിനിൽകുമാർ, സച്ചിൻ എന്നിവർ സംസാരിച്ചു.