book

കൊച്ചി: ഓൾകേരള ഔട്ട് ഡോർ അഡ്വർടൈസിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടേക്കുന്നം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പുസ്തകമേള എ.ഐ.സി.സി അംഗം സിമി റോസ് ബെൽ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിജോഷ് ഗോകുലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. സ്വതന്ത്ര വായനശാല സെക്രട്ടറി സി.ബി. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. നൗഷാദ്, എൻ.പി. ഉണ്ണികൃഷ്ണൻ, യുവകവി രതീഷ് തച്ചനാട്ടിൽ, കെ.എസ്. ജോസ് എന്നിവർ സംസാരിച്ചു.